Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regarding Land Acquisition

Wayanad

ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന നാ​ളെ പെ​രി​ക്ക​ല്ലൂ​രി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള അ​തി​ർ​ത്തി​യാ​യ പെ​രി​ക്ക​ല്ലൂ​രി​ൽ നാ​ളെ വ​കു​പ്പ്ത​ല പ​രി​ശോ​ധ​ന ന​ട​ത്തും.
ബ​ത്തേ​രി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും എ​ച്ച്.​ഡി. കോ​ട്ട എം​എ​ൽ​എ അ​നി​ൽ ചി​ക്ക​മ​തു​വും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ത​റ​ക്ക​ല്ലി​ട്ട​തി​നു​ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്രോ​ച്ച് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ പാ​ലം വ​രു​ന്ന പെ​രി​ക്ക​ല്ലൂ​ർ ഭാ​ഗ​ത്ത് നാ​നൂ​റ് മീ​റ്റ​ർ ദൂ​ര​വും ക​ർ​ണാ​ട​ക ഭാ​ഗ​ത്ത് ബൈ​ര​ക്കു​പ്പ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​വു​മാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എം​എ​ൽ​എ​മാ​ർ യോ​ഗം ചേ​ർ​ന്ന​ത്.

പാ​ലം നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പെ​രി​ക്ക​ല്ലൂ​ർ ഭാ​ഗ​ത്ത് ഈ ​മാ​സം പ​തി​നേ​ഴി​ന് ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൻ​എ​ച്ച്, പി​ഡ​ബ്ല്യു​ഡി, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ക​സ​ന സ​മി​തി ഭാ​രാ​വാ​ഹി​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തും. എ​ത്ര​ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം എ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റും സം​ഘം പ​രി​ശോ​ധ ന​ട​ത്തും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​മാ​സം അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ ര​ണ്ടാ​മ​ത്തെ ടോ​ക്ക​ണ്‍ പ്രൊ​വി​ഷ​നാ​യി പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക​യും ബ​ജ​റ്റ് പ്രൊ​വി​ഷ​ൻ വ​യ്ക്കു​മെ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​തെ​ന്നും ഇ​തു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​പ​റ​ഞ്ഞു. പ്രി​യ​ങ്ക​ഗാ​ന്ധി എം​പി ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​രാ​യും സം​സാ​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക ഭാ​ഗ​ത്ത് ബൈ​ര​ക്കു​പ്പ പ​ഞ്ചാ​യ​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റ​വ​ന്യു​ഭൂ​മി​യി​ലൂ​ടെ പാ​ലം​നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​കും. കൂ​ടാ​തെ കു​റ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യും​വ​രും. ഇ​തി​ൻ​മേ​ലു​ള്ള റി​പ്പോ​ർ​ട്ട് മൈ​സൂ​രു ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​താ​യും എ​ച്ച്.​ഡി. കോ​ട്ട എം​എ​ൽ​എ അ​നി​ൽ​ചി​ക്ക​മ​തു പ​റ​ഞ്ഞു. നാ​ളെ ന​ട​ക്കു​ന്ന സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​രും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​രും പ്രി​യ​ങ്ക​ഗാ​ന്ധി എം​പി​യും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം അ​ടു​ത്തു​ത​ന്നെ ന​ട​ത്താ​നു​മാ​ണ് തീ​രു​മാ​നം.

ബ​ത്തേ​രി ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​ർ ബി. ​പ്ര​ശാ​ന്ത്, പി​ഡ​ബ്ല്യു​ഡി റോ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സാ​റ്റി​ഷ് ഇ. ​സൈ​മ​ണ്‍, ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജ​നീ​യ​ർ കെ.​ആ​ർ. രാ​കേ​ഷ്, പെ​രി​ക്ക​ല്ലൂ​ർ വി​ക​സ​ന​സ​മി​തി ക​ണ്‍​വീ​ന​ർ ഫാ. ​എ​ബി​ൻ കു​ന്ന​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ചെ​യ​ർ​മാ​ൻ മു​നീ​ർ ആ​ച്ചി​ക്കു​ളം, പി.​കെ. ജോ​ണി, രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, അ​ബ്ദു​ള്ള മാ​ട​ക്ക​ര, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, പി.​പി. അ​യൂ​ബ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Latest News

Corehub Up